SignIn
Kerala Kaumudi Online
Saturday, 20 April 2024 6.23 AM IST

വിവാഹം കഴിക്കുമെന്ന് വാഗ്‌ദാനം; കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 23കാരിക്കെതിരെ പോക്സോ കേസ്

abuse

17 വയസുകാരനെ വിവാഹവാഗ്‌ദാനം നൽകി തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 23കാരിക്കെതിരെ പോക്സോ കേസ്. ഗുജറാത്തിലെ ആനന്ദിൽ നിന്നും കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവതിയെയാണ് പോക്സോ കേസ്‌ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മേയ് 25നാണ് 17കാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കളും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ശേഷം മേയ് ഇരുപത്തിയേഴാം തീയതി മാതാപിതാക്കൾ കുട്ടിയെകാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്നതിനിടെ കാണാതായി 14 ദിവസങ്ങൾക്ക് ശേഷം കുട്ടിയെ സൂറത്തിൽനിന്ന് പൊലീസ് കണ്ടെത്തി.

യുവതി തട്ടിക്കൊണ്ടുപോയി സൂറത്തിൽ തടവിൽ പാർപ്പിച്ചിരുന്ന കുട്ടിയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. പ്രതിയായ യുവതിയെയും പൊലീസ് ഇവിടെനിന്നും പിടികൂടി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ വിവാഹ വാദ്ഗാനം നൽകി കടത്തിക്കൊണ്ട് പോയശേഷം കുട്ടിയെ യുവതി ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിന് വ്യക്തമായിട്ടുണ്ട്.

content details: 23 year old woman arrested for abducting an sexually abusing 17 year old boy in gujarat.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SEXUAL ABUSE, INDIA, GUJARAT, POCSO, WOMAN ARRESTED, MINOR, CASEDIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.