മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സൗഹൃദ സന്ദർശനമാണെന്നും നിയമസഭാ സമ്മേളനവും ലോക്ക്ഡൗണും കാരണമാണ് സന്ദർശനം വൈകിയതെന്നും സതീശൻ പറഞ്ഞു. തങ്ങളുടെ അനുഗ്രഹം വാങ്ങാൻ കൂടിയാണ് വന്നത്. പ്രതിപക്ഷ നേതാവായ ഉടനെ വരേണ്ടതായിരുന്നു. കെ.കരുണാകരൻ തുടങ്ങി എല്ലാ മുതിർന്ന നേതാക്കളും അങ്ങനെയാണ് ചെയ്തിരുന്നതെന്നും തനിക്ക് ഇപ്പോഴാണ് വരാൻ സാധിച്ചതെന്നും സതീശൻ പറഞ്ഞു.
കൂടിക്കാഴ്ചയിൽ എം.എൽ.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.വി.അബ്ദുൾ വഹാബ് എം.പി, പി.എം.എ.സലാം, സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിനെയും അന്തരിച്ച ഡി.സി.സി. പ്രസിഡന്റ് വി.വി.പ്രകാശിന്റെ കുടുംബത്തെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |