SignIn
Kerala Kaumudi Online
Saturday, 27 April 2024 9.01 AM IST

സർവകലാശാലാ പരീക്ഷകൾ ഓൺലൈനാക്കണം: സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി

wxam

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ സർവകലാശാലകൾ ഓൺലൈനായി പരീക്ഷകൾ നടത്തുകയോ മുൻ സെമസ്​റ്ററുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ അവസാനവർഷ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്ന് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ എണ്ണം കുറവായ പി.ജി പരീക്ഷകൾ നേരിട്ട് നടത്തുകയും ടെക്സ്​റ്റ് ബുക്ക് റഫർ ചെയ്ത് എഴുതാവുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി ബിരുദ പരീക്ഷകൾ ഓൺലൈനായി നടത്തുകയുമാണ് വേണ്ടത്. സംസ്ഥാനത്തെ ഏത് കോളേജിലും സയൻസ് വിദ്യാർത്ഥികൾക്ക് ലാബ് പ്രാക്ടിക്കൽ നടത്താനുള്ള സൗകര്യം അനുവദിക്കണം. ഓൺലൈനായി പരീക്ഷ നടത്താനുള്ള ടെക്‌നോളജി യൂണിവേഴ്സി​റ്റിയുടെ തീരുമാനത്തെ കാമ്പെയിൽ കമ്മിറ്രി വെബിനാർ സ്വാഗതം ചെയ്തു. വെബിനാർ എം.ജി, കേന്ദ്രസർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആർ.എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.യു. അബ്ദുൽ കലാം, ഡോ. ജി.വി.ഹരി, ഡോ. സി. രജേഷ്, ഡോ. എം.പി ബിന്ദു, എം. ഷാജർഖാൻ,പി.കെ. പ്രഭാഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.