കോഴിക്കോട്: ലോക്ക്ഡൗണിനെ തുടർന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെയാണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. 26 വയസായിരുന്നു. പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്.
ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍ നിന്നാണ് അഭിജിത്ത് ഡ്രൈവറായ ബസ് അസമിലേക്ക് പോയത്. ഇതരസംസ്ഥാനതൊഴിലാളികളായിരുന്നു ബസിലുണ്ടായിരുന്നത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്.
കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി അസമില്‍ കുടുങ്ങിക്കിടക്കുന്നത്. ലോക്ക്ഡൗൺ കാരണം കുടുങ്ങിപോയ മലയാളികൾ ഉൾപ്പടെ പല ഡ്രൈവർമാരുടേയും സ്ഥിതി അതീവ ദയനീയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |