ആറ്റിങ്ങൽ: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നുപറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധാകൻ അറസ്റ്റിൽ. ആറ്റിങ്ങൽ മാമം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായരാണ് (48) അറസ്റ്റിലായത്. വണ്ടർ ബോയിസ് എന്ന സിനിമയുടെ സംവിധാകനാണ്. നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു വർഷം മുൻപ് നടത്തിയ പീഡനം ഇപ്പോഴാണ് പുറത്തറിയുന്നത്. ഇപ്പോൾ പെൺകുട്ടിക്ക് 12 വയസുണ്ട്. പെൺകുട്ടിയെ പതിനാറുകാരൻ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്നുകാട്ടി മാതാവ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതാണ് പീഡനവിവരം പുറത്തുവരാൻ കാരണം.
പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇതേ തുടർന്ന് പെൺകുട്ടിയുമായി വനിതാ പൊലീസ് നടത്തിയ സംഭാഷണത്തിൽ സംഭവം സത്യമാണെന്ന് തെളിയുകയും പതിനാറുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പെൺകുട്ടിയുമായുള്ള സംസാരത്തിനിടയിലാണ് സിനിമയിൽ ചാൻസ് നൽകാമെന്നു പറഞ്ഞ് സംവിധായകനായ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയുന്നത്. ശ്രീകാന്തും പെൺകുട്ടിയുടെ അമ്മയും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഇയാൾ പെൺകുട്ടിയുടെ വീട്ടിലെ സന്ദർശകനുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |