കല്‍പ്പറ്റ: സ്ഥാനാർത്ഥിയാകുന്നതിനായി സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎയുടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കെ ജാനുവും കേസിൽ പ്രതിയാണ്. കൽപ്പറ്റ കോടതി നൽകിയ നിർദ്ദേശപ്രകാരമാണ് പൊലീസ്കേസ് രജിസ്റ്റർ ചെയ്തത്.
വ്യാഴാഴ്ചയാണ് സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ ഓഫീസരറോട് കൽപ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിർദ്ദേശിച്ചത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രൻ പണം നൽകി എന്നാണ് കേസ്. ഇത് സംബന്ധിച്ച് ജെആർപി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തുടർന്ന്, ജാനുവിന്റെ പാര്‍ട്ടിയിലെ മുന്‍പ്രവര്‍ത്തകനും അവര്‍ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് നവാസ് പരാതി നൽകിയത്.
content details: case registered against bjp president k surendran for giving money to ck janu.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |