ഏലപ്പാറ: തേയിലത്തോട്ടത്തിൽ വ്യാജചാരായ വേട്ട. രണ്ടു പേർ അറസ്റ്റിൽ. ഏലപ്പാറ പുതുക്കാട്ട് ജയമോൻ (40), തുരുത്തേൽ രാജ് ലാൽ (42) എന്നിവരാണ് അറസ്റ്റിലായത്. 250 മില്ലി ചാരായവും 500 ലിറ്റർ കോടയും കണ്ടെചുത്തു. തവാരണയിലെ ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലായിരുന്നു വ്യാജ വാറ്റ് . വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
രാവിലെ മുതൽ നിർമിച്ച വ്യാജചാരായം വിൽപ്പന നടത്താനായി മുഖ്യ പ്രതി പോയതിന് തൊട്ട് പിന്നാലെയാണ് റെയ്ഡ് നടന്നത്. മുഖ്യ പ്രതിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ ഇവർ. ഉപ്പുതറ എസ്.ഐ പി.എൻ. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥരായ ദൂരെരാജ് പി, സെയ്ദ് മുഹമ്മദ്, ആരവിന്ദ് മോഹനൻ, സെബാസ്റ്റ്യൻ, താജ്ദ്ദീൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |