പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന സസ്പെൻസ് ക്രൈം ത്രില്ലർ കോൾഡ് കേസ് ജൂൺ 30ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. പരസ്യചിത്ര നിർമ്മാണ മേഖലയിൽ സജീവമായ തനുബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസിൽ അദിതി ബാലനാണ് നായിക. ലക്ഷ്മിപ്രിയ, സുപ്രിയപിള്ള, ആത്മീയരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിയേറ്ററുകളിൽ എത്താതെ നേരിട്ട് ഒ.ടി.ടി റിലീസിന് എത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോൾഡ് കേസ്. ശ്രീനാഥിന്റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശേരി, ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് കോൾഡ് കേസ് നിർമ്മിക്കുന്നത്. ഇരുൾ എന്ന ഫഹദ് ഫാസിൽ ചിത്രത്തിനുശേഷം മൂവരും നിർമ്മിക്കുന്ന ചിത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |