തിരുവനന്തപുരം: കേരള സർവകലാശാലയുടെ അഞ്ചും ആറും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ (എസ്.ഡി.ഇ. 2018 അഡ്മിഷൻ റഗുലർ , 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ) പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് അഞ്ച് വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. പരീക്ഷാഫീസിന് പുറമേ സി.വി.ക്യാമ്പ് ഫീസായി 250 രൂപയും ആകെ ഫീസിന്റെ 5% തുക അധികമായും അടയ്ക്കണം.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ്, (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി ), ബി.ബി.എ (എസ്.ഡി.ഇ 2018 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് അഞ്ച് വരെയും ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |