ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ഫോളോൺ ചെയ്യുന്ന ഇന്ത്യൻ വനിതാ ടീം പ്രതിസന്ധിയിൽ. നാലാം ദിനം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 243/8 എന്ന നിലയിലാണ് ഇന്ത്യ. രണ്ട് വിക്കറ്ര് മാത്രം കൈയിലിരിക്കേ 78 റൺസിന്റെ ലീഡേ ടീം ഇന്ത്യയ്ക്കുള്ളൂ. 83/1 എന്ന നിലയിൽ ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് അർദ്ധ സെഞ്ച്വറി നേടിയ ഷെഫാലി വർമ്മയുടെ (63) വിക്കറ്രാണ് ആദ്യം നഷ്ടമായത്. എക്ലസ്റ്റോണിന്റെ പന്തിൽ കാതറിൻ ബ്രന്റ് പിടിച്ചാണ് ഷെഫാലി പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ മറ്റൊരു താരം ദീപ്തി ശർമ്മയും (54) എക്ലസ്റ്റോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലാവുകയായിരുന്നു. എക്ലസ്റ്റോൺ ഇതുവരെ നാല് വിക്കറ്ര് വീഴ്ത്തിയിട്ടുണ്ട്.
നേരത്തേ ഒന്നാം ഇന്നിംഗ്സ് ഇംഗ്ലണ്ട് 369/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തതിരുന്നു. ഇതിനുമറുപടിയായി ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 231റൺസിന് ആൾഔട്ടായതിനെത്തുടർന്ന് ഇംഗ്ലണ്ട് ഫോളോൺ ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |