SignIn
Kerala Kaumudi Online
Saturday, 27 April 2024 6.20 AM IST

ദീർഘദൂര യാത്രയ്ക്ക് മുമ്പ് ഈ വ്യായാമങ്ങൾ ചെയ്യൂ, യാത്ര സുഖകരമാകും

driving

ദീർഘദൂര യാത്ര പലർക്കും ഒരു വെല്ലുവിളിയാണ്. സ്വയം ഡ്രൈവ് കൂടി ചെയ്യണമെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ചിലരുണ്ട്, വളരെയേറെ ആസ്വദിച്ച് വാഹനമോടിക്കുന്നവർ. എത്രദൂരം വേണമെങ്കിലും വാഹനം ഓടിക്കുവാൻ ഇത്തരക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ ദീർഘദൂര യാത്രകളിൽ ഇവരും പെട്ടുപോകുന്ന ചില സന്ദർഭങ്ങളുണ്ട്. കാൽ മരവിപ്പും, കഴുത്ത് വേദനയും എല്ലാം ഈ യാത്രകളിൽ പതിവാണ്. എന്നാൽ ചില ചെറിയ വ്യായാമങ്ങൾ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുള്ളു.

സ്ട്രെച്ചിംഗ്

യാത്ര തുടങ്ങുന്നതിനു മുമ്പോ ഇടയ്ക്ക് ചെറിയ ഇടവേള എടുക്കുന്ന അവസരത്തിലോ ചെറിയ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വരുമ്പോൾ കാലിനും കൈകൾക്കും ഫ്ളെക്സിബിളിറ്റി നൽകാൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും

മതിയായ വിശ്രമം

യാത്രകൾക്കിടയിലെ ഇടവേളകളിൽ മതിയായ വിശ്രമം എടുക്കാൻ ഒരിക്കലും മടിക്കരുത്, പ്രത്യേകിച്ച് രാത്രി യാത്രകളിൽ. വിശ്രമം ഇല്ലാതെ വാഹനം ഓടിച്ചാൽ ശരീരത്തിന് അത് അധികപണി നൽകും എന്ന് മാത്രമല്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് മുൻകൂട്ടി അറിയാൻ സാധിച്ചുവെന്ന് പോലും വരില്ല. ഇത് വളരെ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും.

കഴുത്തിന് വ്യായാമം നൽകുക

വാഹനം ഓടിക്കുമ്പോൾ തന്നെ കഴുത്തിന് ചെറിയ വ്യായാമങ്ങൾ നൽകുന്നത് നല്ലതാണ്. മണിക്കൂറുകളോളം ഒരേ അവസ്ഥയിൽ തന്നെ ഇരിക്കുമ്പോൾ കഴുത്തിന് ചെറിയ വേദന ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ പറ്റുമ്പോൾ എല്ലാം കഴുത്തിന് ചെറിയ ചില വ്യായാമങ്ങൾ നൽകുന്നത് നല്ലതാണ്.

ശ്വാസം എടുക്കുക

ശ്വാസം ഇടയ്ക്ക് ശക്തിയായി എടുത്ത് പുറത്തേക്ക് വിടുക. വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് അകറ്റി നല്ല ഉന്മേഷം നൽകാൻ ഈ പ്രക്രിയക്കു സാധിക്കും. ഇടയ്ക്ക് എങ്കിലും കാറിലെ എ സി ഓഫാക്കി പുറത്തെ ശുദ്ധ വായു ശ്വസിക്കാനും മറക്കരുത്.

കാലിനെ മറക്കരുത്

മാനുവൽ വണ്ടികൾ ഓടിക്കുമ്പോൾ കാലുകൾക്ക് നല്ല പണിയാണ്. ആക്സിലറേറ്ററും, ക്ളച്ചും, ബ്രേക്കും എല്ലാം മാറി മാറി ചവിട്ട് കാലുകൾ ക്ഷീണിച്ചിട്ടുണ്ടാകും. എന്നാൽ ആട്ടോമാറ്റിക് വാഹനങ്ങളോ ഇലക്ട്രിക് വാഹനങ്ങളോ ഓടിക്കുമ്പോൾ ഇതല്ല അവസ്ഥ. വലത്തേ കാലിന് പണി ഉണ്ടെങ്കിലും ഇടത്തേകാൽ വെറുതേ ഇരിക്കുകയാകും. ഒരുപാട് സമയം അങ്ങനെ ഇരിക്കുമ്പോൾ ആ കാൽ മരവിച്ചു പോകാൻ സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇടയ്ക്ക് വണ്ടി നിർത്തി കുറച്ചു ദൂരം നടക്കുന്നത് വളരെ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, TRAVELLERS, TRAVEL TIPS, AUTOMOBILES, EXERCISE FOR TRAVELLERS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.