ആലപ്പുഴ: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കുട്ടനാട് അതിജീവന കൂട്ടായ്മ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് ഡെവലപ്പ്മെൻ്റ് റിസർച്ചിന്റെ സഹകരണത്തോടെ കുട്ടനാടിന്റെ അതിജീവനം - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന വെബ്ബിനാർ നടത്തും. ജൂലായ് 3ന് വൈകിട്ട് 7ന് നടക്കുന്ന വെബ്ബിനാറിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻ അദ്ധ്യക്ഷ ഡോ:കെ.ജി.താര, കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ:കെ.ജി.പത്മകുമാർ, പി.എ.തോമസ്, ഡോ: എം.സി.ദിലീപ് കുമാർ, ഡോ: നെടുമ്പന അനിൽ , ഡോ:പി.കൃഷ്ണകുമാർ ,അഡ്വ: ജി. മനോജ് കുമാർ, ഗവേഷക യു.ശരണ്യ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |