SignIn
Kerala Kaumudi Online
Friday, 26 April 2024 9.49 AM IST

മെഡി.കോളേജ് ആശുപത്രിയിൽ... സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ളോക്ക് ഉദ്ഘാടനം ഉടൻ

s

കെട്ടിടം നിർമ്മാണത്തിന്റെ 97 ശതമാനം പൂർത്തിയായി

ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ളോക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കേന്ദ്രീകൃത ഐ.സി.യുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ 97ശതമാനം നിർമ്മാണം പൂർത്തീകരിച്ചു.

സൂപ്പർ സ്‌പെഷ്യാലിറ്റിയുടെ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 200 പേരെയാണ് നിയമിക്കുന്നത്.

കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ(പി.എം-എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചിലവഴിച്ചാണ് ആറു നിലയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം. 2013ൽ ആരംഭിച്ച നിർമ്മാണം ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പലവിധ തടസങ്ങളാൽ നടന്നില്ല. വൈദ്യുതീകരണമാണ് ഇനി പൂർത്തിയാകാനുള്ളത്. ആശുപത്രിയിലേക്ക് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലിയും ബാക്കിയുണ്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാധുനിക നിലവാരത്തിൽ ഉയരും.

250 : പ്രകൃതി സൗഹൃദ രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള പുതിയ കെട്ടിടത്തിൽ 250 കിടക്കകളുണ്ടാവും

ക്രമീകരണങ്ങൾ
 ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും പ്രത്യേക വാർഡുകളും

 7 ഡിപ്പാർട്ട്മെന്റുകളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 50 കിടക്കകൾ

 ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള മുറികൾ

 എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികൾ, സെമിനാർ ഹാളുകൾ

 പി.ജി പരീക്ഷകൾക്കും മറ്റുമായി പൊതുപരീക്ഷാ ഹാൾ


സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിൽ

ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, നെഫ്രോളജി

തീവ്രപരിചരണം

കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോതെറാപ്പി, ട്രാൻസ് പ്ളാന്റേഷൻ, പോസ്റ്റ് കാത്ത്

"ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ പൂർണ്ണ സജ്ജീകരണത്തോടെ മാത്രമേ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.

എച്ച്.സലാം എം.എൽ.എ

" ഉദ്ഘാടനം സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനിക്കണം. സൂപ്പർ സ്‌പെഷ്യാലിറ്റി പ്രവർത്തനം ആരംഭിക്കുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ പരിശോധനാ സംവിധാനം നിലവിൽ വരും

ഡോ. ടി.കെ.സുമ, നോഡൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.