SignIn
Kerala Kaumudi Online
Friday, 26 April 2024 6.08 PM IST

ഇഷ്ടവിഭവത്തിനായി നിങ്ങൾ എത്ര ദൂരം പോകും ?

food

എത്രമധുരം കിട്ടിയാലും ഒരു മടുപ്പുമില്ലാതെ അകത്താക്കുന്ന നിരവധി പേരെ നമ്മുക്കറിയാം. എന്നാൽ മധുരം കഴിക്കാനുള്ള ആ​ഗ്രഹം കൊണ്ട് നിങ്ങൾ പരമാവധി എത്ര ദൂരം സഞ്ചരിക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇഷ്ടവിഭവം കഴിക്കാൻ നാല് മണിക്കൂർ യാത്ര ചെയ്ത യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. യു.കെ സ്വദേശിനിയായ വിക്കി ​ഗീയാണ് ഇഷ്ടമധുരം തേടി കേംബ്രിഡ്ജിൽ നിന്ന് ബാർണെസ്ലി വരെ 200 കിലോമീറ്റർ യാത്ര ചെയ്തത്.

ബാർണസ്ലിയിലുള്ള ഡോളി ഡെസേർട്സ് എന്ന് കടയിലെ പ്രസിദ്ധമായ ബിസ്കോഫ് പുഡിംഗിന് വേണ്ടിയായിരുന്നു ഈ യാത്ര. യാത്രയുടെ ദൃശ്യങ്ങൾ പകർത്തി വിക്കി തന്നെ ടിക്ടോക്കിൽ പോസ്റ്റുചെയ്യുകയും ചെയ്തു. ഷോപ്പിലെ ജീവനക്കാരൻ വിക്കിയുടെ യാത്രയെ പറ്റി പറയുന്നത് ഇങ്ങനെയാണ് ; ഒരു ഡെസേർട്ട് കഴിക്കാൻ നിങ്ങൾ എത്ര ദൂരം യാത്ര ചെയ്യും? ഈ കസ്റ്റമർ കേംബ്രിഡ്ജിൽനിന്ന് വന്നതാണ്,അതും നാല് മണിക്കൂർ യാത്ര ചെയ്ത്.

ബബിൾഡ് വാഫ്ളെ വിത്ത് ഐസ്ക്രീം, കിൻഡർ ബ്യൂണോ സോസ്, വിപ്പ്ഡ് ക്രീം, ഒരു ലോട്ടസ് ബിസ്കോഫ് ബിസ്കറ്റ്, ബിസ്കോഫ് സോസ് എന്നിവ നിറഞ്ഞ പുഡ്ങ്ങാണ് ഇത്രദൂരം യാത്രചെയ്ത് വിക്കി കൈക്കലാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.