SignIn
Kerala Kaumudi Online
Saturday, 27 April 2024 5.50 AM IST

ആ പെണ്ണിന് ഞാൻ 10 പവൻ സ്വർണം നൽകും; വിവാഹത്തെക്കുറിച്ച് നടൻ സുബീഷ് സുധി

actor-subish-sudhi

സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ കുടിക്കൊണ്ടിരിക്കുകയാണ്. ഉത്ര, വിസ്മയ...ഇങ്ങനെ സ്ത്രീധനം കാരണം ജീവൻ നഷ്ടമായവരുടെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. ഈ സാഹചര്യത്തിൽ താൻ വിവാഹം കഴിക്കുകയാണെങ്കിൽ വധുവിന് താൻ പത്ത് പവൻ സ്വർണം നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കുറേക്കാലമായി തന്റെ മനസിലുണ്ടെന്നും അത് പറയേണ്ട സാഹചര്യമായതിനാൽ പറയുകയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കുറേക്കാലമായി മനസ്സിൽ തീരുമാനിച്ച കാര്യമാണ്.അത് ഇപ്പോൾ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ആ പെണ്ണിന് ഞാൻ 10 പവൻ സ്വർണ്ണം നൽകും. ജീവത സന്ധിയിൽ എന്നെങ്കിലും പ്രയാസം വന്നാൽ, അവൾക്കത് തരാൻ സമ്മതമെങ്കിൽ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാൽ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR SUBISH SUDHI, FB POST, DOWRY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.