SignIn
Kerala Kaumudi Online
Friday, 26 April 2024 12.41 PM IST

ഓല ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഉടൻ എത്തുമെന്ന സൂചന നൽകി ചെയർമാൻ

ola

ന്യൂഡൽഹി: ഏറെ നാളുകളായുള്ള ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഉടൻ അവസാനം ഉണ്ടായേക്കുമെന്ന് സൂചന. ഓല കമ്പനി ചെയർമാനും സി ഇ ഒയുമായ ഭവിഷ് അഗർവാൾ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ട്വീറ്റ് ചെയ്തതോടെയാണ് ഓല സ്കൂട്ട‌ർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. സ്കൂട്ടറിന് ഏത് നിറമാണ് വേണ്ടതെന്നും കറുപ്പ് തങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി കഴിഞ്ഞുവെന്നും ഭവിഷ് ട്വീറ്റ് ചെയ്തു. സ്കൂട്ടറിന്റെ വിലയും മറ്റ് വിവരങ്ങളും ഉടൻ തന്നെ കമ്പനി അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റേർഗോ ആപ്പ്സ്കൂട്ടറിന്റെ പ്ളാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഓല സ്കൂട്ടറുകൾ കഴിഞ്ഞ വർഷം മേയിൽ ആണ് അനൗൺസ് ചെയ്തത്. ഒറ്റ ചാർജിൽ 100 മുതൽ 150 കിലോമീറ്ററുകൾ വരെ സഞ്ചരിക്കാൻ ഈ സ്കൂട്ടറിനു സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഊരിമാറ്റാവുന്ന ലിഥിയം ബാറ്ററിയാണ് ഈ സ്കൂട്ടറുകളുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഡിജിറ്റൽ കൺസോൾ, ക്ളൗഡ് കണക്ടിവിറ്റി, അലോയ് വീലുകൾ, ടെലിസ്കോപിക്ക് സസ്പെൻഷൻ എന്നിവയും ഈ സ്കൂട്ടറിന്റെ മറ്റ് പ്രത്യേകതകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ELECTRIC SCOOTER, OLA SCOOTERS, PETROL HIKE, AUTOMOBILE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.