ആഗോള ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് - 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന. യഷ് നായകനാകുന്ന ചിത്രം സെപ്തംബർ 9ന് തിയേറ്ററുകളിലെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ജൂലായ് 16ന് കൃത്യമായ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ അറിയിച്ചു. ദസറയ്ക്കോ ദീപാവലിക്കോ കെ.ജി.എഫ് - 2 റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും വലിയൊരു സീസണാണ് ദീപാവലി. ദസറ തെലുങ്ക് നാട്ടിലെയും കർണാടകയിലെയും വലിയ സീസണും. ഒരു പാൻ - ഇന്ത്യൻ പ്രോജക്ടായതിനാൽ ദീപാവലി റിലീസായി കെ.ജി.എഫ് - 2 തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളായ ഹോം ബേൽ ഫിലിംസ് ആഗ്രഹിക്കുന്നത്.ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണിപ്പോൾ. യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും കെ.ജി.എഫിൽ അണിനിരക്കുന്നുണ്ട്. മുരളി ശർമ്മയാണ് മറ്റൊരു പ്രധാന താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |