ന്യൂഡൽഹി: ജീവനക്കാരുടെ കൊവിഡ് ചികിത്സയ്ക്ക് തൊഴിലുടമ നൽകുന്ന ധനസഹായത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. കൊവിഡ് രോഗിക്ക് ഏതെങ്കിലും വ്യക്തികൾ ധനസഹായം നൽകിയാൽ അതിനും നികുതി ഇളവുണ്ടാകും.
ജീവനക്കാരൻ മരിച്ചാൽ ആശ്രിതർക്ക് നൽകുന്ന തുകയ്ക്കും നികുതിയില്ല. 2019-2020 സാമ്പത്തിക വർഷം മുതൽ ഇളവ് ബാധകമാണ്. തൊഴിലുടമ ജീവനക്കാരന് നൽകുന്ന സഹായധനത്തിന് പരിധിയില്ലാതെ നികുതി ഇളവു ലഭിക്കും. എന്നാൽ വ്യക്തികൾ നൽകുന്നതിന് പരമാവധി 10ലക്ഷം രൂപവരെയാണ് ഇളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |