SignIn
Kerala Kaumudi Online
Friday, 26 April 2024 10.49 PM IST

രയറോം പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഇന്ന് ആദരം

rayarom

ആലക്കോട് : രയറോം പുഴയിലെ വട്ടക്കയം ആറാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കൾക്കു വേണ്ടി ക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്നു. ആലക്കോട് പൊലീസും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലക്കോട് മേഖലാകമ്മിറ്റിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്നു വൈകുന്നേരം 5 ന് ആലക്കോട് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ നിർവ്വഹിക്കും. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ മുഖ്യാതിഥിയായിരിക്കും. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ, തളിപ്പറമ്പ് ഡിവൈ.എസ്.പി.രത്നകുമാർ തുടങ്ങിയവർ സംബന്ധിക്കും.

ഇക്കഴിഞ്ഞ 19 ന് വൈകുന്നേരം 6 മണിയോടെ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തുന്നതിനവേണ്ടി പൊലീസിനും ഫയർഫോഴ്സിനുമൊപ്പം നാട്ടുകാരായ മുപ്പതോളം പേരാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.