മാവേലിക്കര: നിയജോക മണ്ഡലത്തിലെ ബേക്കേഴ്സ് അസോസിയേഷനും നന്മ ഫൗണ്ടേഷനും ചേർന്ന് മണ്ഡലത്തിലെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങ് ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നന്മ ഫൗണ്ടേഷൻ പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷനായി. ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജോൺസൺ ചിറ്റിലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീ വർഗീസ്, നന്മ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് മെമ്പർ അനിൽ, ബേക്കേഴ്സ് അസോസിയേഷൻ മണ്ഡലം ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ശോഭ, സുനിൽ, വിനോദ് കെ.കെ. ബേബി, ജിത്തു, വിവേക്, രാമമൂർത്തി എന്നിവർ പങ്കെടുത്തു. ആംബുലൻസ് ഡ്രൈവർമാരായ കിരൺ, നിഖിൽ, സുജിത്ത്, വിജേഷ് എന്നിവരെയാണ് ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |