തിരുവനന്തപുരം: കാർഷിക വിളകൾ സംഭരിച്ച വകയിൽ കർഷകർക്ക് പ്രതിഫലം നൽകാത്ത ഹോർട്ടികോർപ്പ് ഉടൻ നഷ്ടപരിഹാരം സഹിതം കുടിശിക തുക കർഷകർക്ക് നൽകണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
കർഷകരിൽ നിന്ന് നേരിട്ടും സഹകരണസംഘങ്ങൾ വഴിയും കാർഷിക വിളകൾ സംഭരിച്ച ഹോർട്ടികോർപ്പ് ഇതുവരെയും പ്രതിഫലം നൽകിയിട്ടില്ല. മൊത്തം 1.58 കോടി രൂപയാണ് കർഷകർക്ക് നൽകാനുള്ള കുടശികയെന്നാണ് സർക്കാർ പറയുന്നത്. യഥാർത്ഥത്തിൽ അതിലും വളരെ കൂടുതലുണ്ട്. കടമെടുത്തും കഠിനാദ്ധ്വാനം ചെയ്തും കൃഷിചെയ്ത കർഷകർക്ക് പ്രതിഫലം നൽകാത്തത് തികഞ്ഞ അനാസ്ഥയാണെന്നും പി.സി. തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |