ലണ്ടൻ : വിംബിൾഡൺ ടെന്നിസിൽ മുൻ ചാമ്പ്യനായ ബ്രിട്ടീഷ് താരം ആൻഡി മുറെയ്ക്ക് ആദ്യ റൗണ്ടിൽ വിജയം. ജോർജിയൻ താരം നിക്കോളോസ് ബാഷ്വിലിയെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,6-3,5-7,6-3 എന്ന സ്കോറിനാണ് മുറെ കീഴടക്കിയത്. 2017ന് ശേഷം ആദ്യമായാണ് മുറെ വിംബിൾഡണിൽ കളിക്കുന്നതും ജയിക്കുന്നതും. അതേസമയം കിരീടപ്രതീക്ഷയുമായി എത്തിയ യുവ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസ് ആദ്യ റൗണ്ടിൽ പുറത്തായി.സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം ഫ്രാൻസെസ് ടിയാഫോയാണ് സിസ്റ്റിപ്പാസിനെ അട്ടിമറിച്ചത്.സ്കോർ : 6-4,6-4,6-3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |