മുതുകുളം :വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയിൽ ബഷീർ കഥകളെയും തിരുനല്ലൂർ കവിതകളെയും ആസ്പദമാക്കി ചർച്ചാ സമ്മേളനം നടത്തി.ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രന്ഥശാലാ സംഘം താലൂക്ക് നിർവ്വാഹക സമിതി അംഗം എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ആർ.രാജേഷ് ബഷീർ കഥകളെക്കുറിച്ചും ആർ.മുരളീധരൻ തിരുനല്ലൂർ കവിതകളെക്കുറിച്ചും പ്രഭാഷണം നടത്തി .ജി.രാജേഷ്, സാബു സാം, എസ്.സുജൻ എന്നിവർ കഥകൾ വായിച്ച വതരിപ്പിച്ചു. ലത എസ് ഗീതാഞ്ജലി പ്രീതി.എസ്, ആദിത്യൻ എന്നിവർ കവിതകൾ ആലപിച്ചു.ഉണ്ണി ആമച്ചാലിൽ സ്വാഗതവും വാസദേവൻ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |