പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരിൽ പാരമ്പര്യ ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെയാണ് (35) ചാലിശ്ശേരി പൊലീസ് കേസെടുത്തത്.
ജൂൺ 28 ന് കുടുംബ പ്രശ്ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ആത്മീയമായ ചികിത്സ നടത്താൻ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |