തിരുവനന്തപും: തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിർബന്ധപൂർവ്വം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്നും പൊതു പ്രവർത്തകനായ അനന്തപുരി മണികണ്ഠൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തിയതിന് പിന്നാലെയാണ് മേയർക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നൽകുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടാണ് ഡി ജി പിക്ക് മേയർ പരാതി നൽകിയിരിക്കുന്നത്.
മേയറുടെ പരാതി ഡി ജി പി തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മാത്രമേ മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |