കോഴിക്കോട്: കൊവിഡ് മുൻനിര പോരാളികൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള പൊലീസ് നൽകിയ അനുമോദനവും അംഗീകാരവും മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരിൽ നിന്ന് വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റുവാങ്ങി. കേരളത്തിലുടനീളം 4,000 ഷൂസുകളാണ് കൊവിഡ് പോരാളികൾക്ക് വാക്കറൂ നൽകിയത്.
'നല്ലതിനായി നടക്കൂ" എന്ന പേരിൽ വാക്കറൂ അവതരിപ്പിച്ച കാമ്പയിൻ കൊവിഡ് പോരാട്ടത്തിന് പിന്തുണ നൽകാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്താകെ മികച്ച പ്രതികരണം നേടുകയും ചെയ്തെന്ന് മാനേജിംഗ് ഡയറക്ടർ വി.കെ.സി. നൗഷാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |