ന്യൂഡൽഹി :സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്ന വിഷയത്തിൽ വിധി പറയുന്നത് 27ലേക്ക് മാറ്റി. ഇന്നലെ വിധി പറയുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും കൊവിഡ് മൂലം കോടതി നടപടികൾ ഓൺലൈനായി മാത്രം തുടരുകയും അടിയന്തര വിഷയങ്ങൾ മാത്രം പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് കേസ് പരിഗണിക്കുന്നത്.
ആത്മഹത്യാ പ്രേരണയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വാദം ഏപ്രിൽ 12ന് പൂർത്തിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |