SignIn
Kerala Kaumudi Online
Saturday, 27 April 2024 6.33 AM IST

എം.പിമാരുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം,​ ക്രമസമാധാന പ്രശ്നം ഉണ്ടാക്കും,​ യാത്രാനുമതി നിഷേധിച്ച് കളക്ടർ

lakshadweep

കവരത്തി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടിയുള്ള കോണ്‍ഗ്രസ് എം.പിമാരുടെ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നരസിച്ചു. കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനുമാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് കളക്ടര്‍ പറയുന്ന. രാഷ്ട്രീയ ലക്ഷ്യമാണ് സന്ദര്‍ശനത്തിന് പിന്നിലെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം യാത്രാനുമതിക്കായി എം.പിമാർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം,​

ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ പരിഷ്കരണ നടപടിയുമായി ബന്ധപ്പെട്ട് പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിന്റെ പേരിൽ ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LAKSHADWEEP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.