SignIn
Kerala Kaumudi Online
Saturday, 27 April 2024 7.38 AM IST

സരൾ പെൻഷൻ പ്ളാൻ അവതരിപ്പിച്ച് എൽ.ഐ.സി

lic

ചെന്നൈ: എൽ.ഐ.സി വ്യക്തിഗത ഒറ്റ പ്രീമിയം ആന്വിറ്റി പദ്ധതിയായ സരൾ പെൻഷൻ പ്ളാൻ അവതരിപ്പിച്ചു. 40 മുതൽ 80 വരെ പ്രായമുള്ളവർക്ക് ചേരാം. രണ്ട് പർച്ചേസ് ഓപ്‌ഷനുകളുണ്ട്. ആജീവനാന്ത പെൻഷനും വാങ്ങിയവിലയുടെ 100 ശതമാനവും തിരികെ ലഭിക്കുന്നതാണ് ഒന്ന്.

ആജീവനാന്തം പെൻഷനും മരണശേഷം പർച്ചേസ് വിലയുടെ 100 ശതമാനവും ലഭിക്കുന്ന ജോയിന്റ് ലൈഫ് ലാസ്‌റ്റ് സർവൈവർ ആന്വിറ്റി ഓപ്‌ഷനാണ് രണ്ടാമത്തേത്. 12,000 രൂപയാണ് മിനിമം വാർഷിക പെൻഷൻ. വയസും ഓപ്‌ഷനും ആന്വിറ്റി മോഡും അനുസരിച്ചായിരിക്കും പ്രീമിയം. വർഷം, അർദ്ധവർഷം, ത്രൈമാസം, മാസം എന്നിങ്ങനെ പെൻഷൻ നേടാവുന്ന ഓപ്‌ഷനുമുണ്ട്. പോളിസി വാങ്ങി ആറുമാസത്തിന് ശേഷം വായ്‌പയും എടുക്കാം. ഓഫ്‌ലൈനിലും www.licindia.inലും പോളിസി വാങ്ങാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LIC, SARAL PENSION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.