SignIn
Kerala Kaumudi Online
Friday, 26 April 2024 12.47 PM IST

പീപ്പിൾസ് ബാങ്കിന് മികച്ച അർബൻ ബാങ്ക് പുരസ്കാരം

bank

കൊച്ചി: അന്താരാഷ്‌ട്ര സഹകരണദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും മികച്ച അർബൻ ബാങ്കിനുള്ള എക്‌സലൻസ് അവാർഡ് തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള പീപ്പിൾസ് അർബൻ ബാങ്ക് സ്വന്തമാക്കി. 21 ശാഖകളിലായി 950 കോടി രൂപയുടെ നിക്ഷേപവും 650 കോടി രൂപയുടെ വായ്‌പകളുമുള്ള പീപ്പിൾസ് ബാങ്ക് കൊവിഡ് പ്രതിസന്ധി നേരിട്ടവർക്ക് നാലു ശതമാനം പലിശനിരക്കുള്ള സ്വർണപ്പണയ വായ്‌പയ്ക്ക് കഴിഞ്ഞ ഒന്നിന് തുടക്കമിട്ടിരുന്നു.

മൊബൈൽ ബാങ്കിംഗ്, ഐ.എം.പി.എസ്., ബി.പി.എസ് തുടങ്ങിയ ആധുനിക സേവനങ്ങളും ബാങ്ക് നൽകുന്നു. നൂറ്റാണ്ട് പിന്നിട്ട പീപ്പിൾസ് ബാങ്ക് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടിൽ നിന്ന് സർവീസ് ചാർജുകളൊന്നും ഈടാക്കാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PEOPLES BANK, BANK AWARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.