ചേർത്തല: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ രണ്ട് വർഷമായി അംശാദായ കുടിശിക നിമിത്തം അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള അവസരം ജൂലായ് 31 വരെ അനുവദിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. 2019 ഏപ്രിൽ മുതൽ അംശാദായം മുടങ്ങിയത് കൊണ്ട് അംഗത്വം നഷ്ടപ്പെട്ടവർ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ജില്ലാ ലോട്ടറി ഓഫീസിൽ ഹാജരായി കുടിശിക തുക പിഴ സഹിതം അടയ്ക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഏപ്രിൽ, മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ പിഴ പലിശ ഒഴിവാക്കിയതായും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |