SignIn
Kerala Kaumudi Online
Saturday, 27 April 2024 12.05 AM IST

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു

flight

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ള‌യ്ക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് കത്തയച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് മലയാളികൾ ഇപ്പോൾ അവിടെ എത്തുന്നത്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കൊവാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്കും ജി.സി.സി രാജ്യങ്ങളിൽ പ്രവേശനമില്ല. വിദേശത്ത് നിന്ന് ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യ ഡോസ് എടുത്ത ശേഷം നാട്ടിലെത്തിയ നിരവധിപേരുണ്ട്. അവർക്ക് രണ്ടാം ഡോസ് ഇന്ത്യയിൽ ലഭിക്കാത്തതിനാൽ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ അധികൃതരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.