ആലപ്പുഴ : കെ ടെറ്റ് ഡിസംബർ 2020 പരീക്ഷയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വിജയികളായ പരീക്ഷാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ നടത്തും. കാറ്റഗറി 1ൽ വിജയികളായവർ ജൂലായ് 8ാം തീയതിയിലും കാറ്റഗറി 3ൽ വിജയികളായവർ 12ാം തീയതിയിലും ആലപ്പുഴ ഗവ. ഗേൾസ് എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഹാജരാകണം. വിജയികൾ അവരവരുടെ ഒറിജിനൽ ഹാൾടിക്കറ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, റിസൽട്ടിന്റെ പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടേയും മാർക്ക് ലിസ്റ്റിന്റേയും അസ്സലും പകർപ്പും എന്നിവ ഹാജരാക്കണം . മാർക്ക് ആനുകൂല്യം ലഭിച്ചവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും അസലും വേരിഫിക്കേഷൻ സമയത്ത് കൊണ്ടുവരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |