SignIn
Kerala Kaumudi Online
Saturday, 27 April 2024 10.53 AM IST

വികസന പദ്ധതി: 5000ലേറെ പേർക്ക് തൊഴിൽ നൽകാൻ മലബാർ ഗോൾഡ്

malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, വികസന പദ്ധതികളുടെ ഭാഗമായി 5,000ലേറെ ഒഴിവുകളിൽ നിയമനം നടത്തും. റീട്ടെയിൽ ബിസിനസിലും ആഭരണ നിർമ്മാണമേഖലയിലുമായി ഹെഡ്ക്വാട്ടേഴ്‌സിലും റീജിയണൽ ഓഫീസുകളിലുമാണ് അവസരങ്ങൾ. നടപ്പുവർഷം ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒഴിവുകൾ നികത്തുന്നത്. 10 രാജ്യങ്ങളിലായി മലബാർ ഗോൾഡിന് 260ലേറെ ഷോറൂമുകളുണ്ട്.

റീട്ടെയിൽ ജുവലറി വില്പനയിലും സ്‌റ്റോർ ഓപ്പറേഷൻസ്, അക്കൗണ്ട് വിഭാഗങ്ങളിലുമാണ് ഇന്ത്യയിലെ ഒഴിവുകൾ. പകുതി നിയമനം വനിതകൾക്കായി നീക്കിവച്ചിരിക്കുന്നു. ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്വർണ, വജ്രാഭരണ നിർമ്മാണം, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ഐ.ടി തുടങ്ങിയ മേഖലകളിലെ ഒഴിവുകളാണ് നികത്തുന്നത്. കോഴിക്കോട് മുഖ്യകാര്യാലയം, ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ റീജിയണൽ ഓഫീസുകളിലുമാണ് കൂടുതൽ ഒഴിവുകൾ.

ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വലിയതോതിൽ നിയമനങ്ങൾ നടത്തുന്നതെന്നും കൊവിഡ് സാഹചര്യത്തിൽ തൊഴിൽ അന്വേഷകർക്ക് മികച്ച അവസരമാണിതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. താത്പര്യമുള്ളവർക്ക് http://www.malabargroup.com/careers/ വഴി അപേക്ഷിക്കാം. വിശദാംശങ്ങളും ലിങ്കിൽ ലഭ്യമാണ്. ബി.ടെക്/എം.ബി.എ പൂർത്തിയാക്കിയവർക്ക് കമ്പനി ഇന്റേൺഷിപ്പും നൽകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GROUP, MALABAR GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.