അമിത് ചക്കാലയ്ക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ജിബൂട്ടി ഫ്രഞ്ച് ഭാഷയിലും റിലീസിനൊരുങ്ങുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ജിബൂട്ടിയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്.
ബ്ളൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി. സാം നിർമ്മിച്ച് എസ്.ജെ. സിനു കഥയെഴുതി സംവിധാനം ചെയ്യുന്ന ജിബൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രവും വിനായക് ശശികുമാറും ചേർന്നാണ്. സംഗീതം: ദിപക് ദേവ്. തിരക്കഥ, സംഭാഷണം : അഫ്സൽ അബ്ദുൾ ലത്തീഫ്, എസ്.ജെ. സിനു, ചിത്ര സംയോജനം : സംജിത് മുഹമ്മദ്, ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : തോമസ് പി. മാത്യു, കലാസംവിധാനം : സാബുമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, വസ്ത്രാലങ്കാരം: ശരണ്യ ജിബു, സ്റ്റിൽസ്: രാംദാസ് മാത്തൂർ, സംഘട്ടനം: വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |