SignIn
Kerala Kaumudi Online
Saturday, 27 April 2024 3.58 AM IST

കുഴൽപ്പണക്കവർച്ച: കുറ്റപത്രം 26ന് മുമ്പ്

k-sura

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാകേസിൽ അന്വേഷണസംഘം ഈ മാസം 26ന് മുമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഈ ആഴ്ച വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ ചൊവ്വാഴ്ച സുരേന്ദ്രനോട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 13 വരെ അസൗകര്യമറിയിച്ചിരുന്നു.

കുഴൽപ്പണ കവർച്ചാ സംഘവും പ്രതിയുടെ ഭാര്യയുമുൾപ്പെടെ 22 പേർ അറസ്റ്റിലായിരുന്നു. ബി.ജെ.പി ബന്ധം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതിനാൽ കുറ്റപത്രത്തിലും ഇത് വ്യക്തമാക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ഏപ്രിൽ മൂന്നിനാണ് കൊടകര മേൽപ്പാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നത്. ഒന്നരക്കോടി രൂപയും 20 ലക്ഷത്തിന്റെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAWALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.