SignIn
Kerala Kaumudi Online
Friday, 26 April 2024 6.16 AM IST

ഹയർ സെക്കൻഡറി ... ജൂനിയർ മാഷ് എന്നുംകുന്നും 'ജൂനിയർ'!

t


ആലപ്പുഴ: ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകർ അഞ്ചു വർഷം സർവ്വീസ് പൂർത്തിയാക്കുമ്പോൾ സീനിയർ

ഗ്രേഡിലാക്കണമെന്ന 2008ലെ സ്പെഷ്യൽ റൂൾ ഭേദഗതി നിലനിൽക്കവേ, സംസ്ഥാനത്ത് പതിനായിരത്തിലധികം പേർ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നത് ജൂനിയർ വിഭാഗത്തിൽ! എത്ര വർഷം സർവീസുണ്ടെങ്കിലും 'ജൂനിയറി'ന് ഒരിക്കലും പ്രിൻസിപ്പലാകാൻ കഴിയില്ലെന്നതാണ് വിഷയം.

ഹയർ സെക്കൻഡറി വിദ്യാഭ്യാസം സംബന്ധിച്ച് പഠനം നടത്തിയ ലബ്ബ കമ്മിറ്റി ജൂനിയർ അദ്ധ്യാപകർക്ക് അഞ്ച് വർഷത്തിന് ശേഷം പ്രൊമോഷൻ നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. 1997ലെ ശമ്പള പരിഷ്‌കരണത്തിൽ ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകർ, ഹൈസ്‌കൂൾ അസിസ്റ്റന്റ് സീനിയർ ഗ്രേഡ്, പ്രൈമറി പ്രധാനാദ്ധ്യാപകർ എന്നിവർക്ക് ഒരേ സ്‌കെയിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തുടർന്നുള്ള ശമ്പള പരിഷ്‌കരണത്തിൽ ജൂനിയർ അദ്ധ്യാപകരുടെ ശമ്പളം താഴ്ത്തി. 2020ലെ ശമ്പള പരിഷ്‌കരണത്തോടെ ഹയർ സെക്കൻഡറി സീനിയർ- ജൂനിയർ അദ്ധ്യാപകരുടെ ശമ്പള സ്‌കെയിലിലെ വ്യത്യാസം 9600 രൂപയായി. 29 വർഷമായി ജൂനിയർ തസ്തികയിൽ തുടരുന്ന അദ്ധ്യാപകരുണ്ട്.

ബിരുദാനന്തരബിരുദം, ബിഎഡ്, സെറ്റ് എന്നീ യോഗ്യതകളാണ് ജൂനിയർ, സീനിയർ അദ്ധ്യാപകർക്ക് വേണ്ടത്. 1998 മേയ് 13 വരെ സർവീസിൽ കയറിയ മുഴുവൻ അദ്ധ്യാപകരെയും പീരീഡ് നിബന്ധന ഇല്ലാതെതന്നെ സീനിയർ ആക്കിയിരുന്നു. എന്നാൽ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്കും 98നു ശേഷം നിയമനം നേടിയ സർക്കാർ അദ്ധ്യാപകർക്കും ഈ ആനുകൂല്യം ലഭിച്ചില്ല. 8 പിരീഡിൽ കൂടുതലുള്ളത് പഠിപ്പിക്കാൻ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാമെന്ന് ഉത്തരവുണ്ട്. ആ പിരീഡുകൾ ജൂനിയർ അദ്ധ്യാപകർക്കു നൽകി സീനിയറാക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി അസോസിയേഷൻ ആരോപിക്കുന്നു.

..............................

 16,769: സീനിയർ അദ്ധ്യാപകർ

 10,283 ജൂനിയർ അദ്ധ്യാപകർ

................................

# ശമ്പളം

 ₹ 55,200- 115300 (സീനിയർ)

 ₹ 45,600- 95,600 (ജൂനിയർ)

....................................
# ആവശ്യങ്ങൾ

 5 വർഷം പൂർത്തിയാക്കിയ ജൂനിയർ അദ്ധ്യാപകരെ സീനിയറാക്കുക
 പ്രിൻസിപ്പൽ തസ്തികയിലേക്ക് ജൂനിയർ അദ്ധ്യാപകരെയും പരിഗണിക്കുക

 ശമ്പള പരിഷ്‌കണത്തിലെ അപാകത പരിഹരിക്കുക

..........................................


ജൂനിയർ അദ്ധ്യാപകർക്ക് പ്രൊമോഷൻ നൽകുന്നത് സംബന്ധിച്ച് 2016ൽ മന്ത്രിസഭായോഗം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. യോഗ്യതയും പ്രവൃത്തി പരിചയവുമുണ്ടായിട്ടും പതിറ്റാണ്ടുകളായി ജൂനിയർ തസ്തികയിൽ തളച്ചിടപ്പെട്ട നിരവധി പേരുണ്ട്. അവർക്ക് അർഹമായ സ്ഥാനക്കയറ്റം ലഭിക്കണം

എസ്.മനോജ്, എ.എച്ച്എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.