ആലപ്പുഴ: കൃഷി വകുപ്പിന്റെ കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരമുള്ള തെങ്ങിൻ തൈ വിതരണം വെളിയനാട് ബ്ലോക്കിൽ ആരംഭിച്ചു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. വിശ്വംഭരൻ കേര കർഷകർ കെ. എ. ആന്റണി കോയിപ്പുറത്തിന് തെങ്ങിൻ തൈകൾ നൽകി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സരിത സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആശാ ദാസ്, അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, സബിതരാജേഷ്, സന്ധ്യാസുരേഷ്, സൗമ്യ സനൽ, അഡ്വ. പ്രീതി സജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |