ജപ്പാൻ:രണ്ടു ഡോസുകളും സ്വീകരിച്ചവരുടെ വാക്സിൻ പാസ്പോർട്ടുകൾക്കായുള്ള അപേക്ഷ 26 മുതൽ ജപ്പാൻ സ്വീകരിക്കും. ഇന്ത്യ അടക്കം 159 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത സഞ്ചാരികൾക്ക് നിലവിൽ ജപ്പാനിൽ നിരോധനമുണ്ട്. എന്നാൽ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും.ജൂലായ് അവസാനത്തോടെ പേപ്പർ രൂപത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിത്തുടങ്ങും. ഇത് ഡിജിറ്റൽ ഫോർമാറ്റിലേക്കാക്കുന്ന കാര്യം പിന്നീട് പരിഗണിക്കും.
ഇറ്റലി, ഫ്രാൻസ്, ഗ്രീസ് എന്നിവയുൾപ്പെടെ പത്തിലധികം രാജ്യങ്ങൾ വാക്സിനേഷൻ പാസ്പോർട്ടുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി യോഷിഹിഡെ സുഗയുടെ നേതൃത്വത്തിൽ വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള തയാറെടുപ്പിലാണ് ജപ്പാൻ.നവംബറോടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സുഗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |