SignIn
Kerala Kaumudi Online
Saturday, 27 April 2024 12.57 AM IST

കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസനം; കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രം, മാരത്തൺ കൂടിക്കാഴ്‌ചകളുമായി പിണറായി

pinarayi-vijayan

​​ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വിവിധ വികസന ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്‌ച നടത്തി. കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രനഗര വികസന മന്ത്രിയ്‌ക്ക് മുന്നിൽ വച്ചത്. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

pinarayi-vijayan

​​കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച അവസാനിപ്പിച്ചത്.കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയിരിക്കുന്നത്.

pinarayi-vijayan

​​​വൈകുന്നേരം നാല് മണിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി വൈകുന്നേരം മൂന്ന് മണിയ്‌ക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. ആറ് മണിയ്‌ക്ക് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, CENTRAL GOVERNMENT, NARENDRA MODI, HARDEEP SINGH PURI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.