SignIn
Kerala Kaumudi Online
Friday, 26 April 2024 9.58 AM IST

വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ല; അനുമതിയില്ലാതെ പിടിച്ച തുക തിരികെ നൽകണമെന്ന് ഹൈക്കോടതി

vaccine

​കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. ഒരുദിവസത്തെ പെന്‍ഷന്‍ തുക പിടിച്ചതിന് എതിരെ കെ എസ് ഇ ബി മുന്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെ എസ് ഇ ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

രണ്ടാഴ്‌ചയ്ക്കകം തുക തിരികെ നല്‍കണമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ അസോസിയേഷന്‍റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പെന്‍ഷന്‍ വിഹിതം നിര്‍ബന്ധിതമായി ഈടാക്കിയ നടപടിക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT, VACCINE CHALLENGE, COVID, KSEB PENSIONERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.