SignIn
Kerala Kaumudi Online
Friday, 26 April 2024 3.17 PM IST

എസ്.എസ്.എൽ.സി .... ആലപ്പുഴ @ 99.77%

sw

ആലപ്പുഴ: എസ്.എസ്.എൽ.സിയിൽ ജില്ലയിൽ വീണ്ടും വമ്പൻ വിജയം. 99.77 ആണ് വിജയ ശതമാനം. 21,968 കുട്ടികളിൽ 21, 917 പേർ ഉപരിപഠനത്തിന് അർഹരായി. 51 പേർ മാത്രം യോഗ്യത നേടിയില്ല. സേ പരീക്ഷയിൽ ഇവരും യോഗ്യരായാൽ വിജയശതമാനം നൂറാകും. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. കഴിഞ്ഞ വർഷം 99.57 ശതമാനമായിരുന്നു വിജയം.

6,020 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ എ പ്ലസുകളുള്ളത്. .

.................................

 99.77: ജില്ലയിലെ വിജയ ശതമാനം

 99.57: കഴിഞ്ഞ വർഷത്തെ വിജയം

.................................

വിജയികൾ

 11,245 ആൺകുട്ടികൾ

 10,672 പെൺകുട്ടികൾ

................

ഫുൾ എ പ്ലസ്: 6020

2008 ആൺകുട്ടികൾ

4012 പെൺകുട്ടികൾ

..................................

വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള ഫലം


ചേർത്തല


 പരീക്ഷയെഴുതിയവർ: 6369
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 6354
 ഫുൾ എ പ്ലസ്: 1523
 വിജയശതമാനം:
99.76

ആലപ്പുഴ


 പരീക്ഷയെഴുതിയവർ: 6392
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 6380
 ഫുൾ എ പ്ലസ്: 1913
 വിജയ ശതമാനം:
99.81

മാവേലിക്കര

പരീക്ഷയെഴുതിയവർ: 7160
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 7138
ഫുൾ എ പ്ലസ്: 1997
വിജയശതമാനം:
99.69

കുട്ടനാട്

 പരീക്ഷയെഴുതിയവർ: 2047
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 2045
 ഫുൾ എ പ്ലസ്: 587
 വിജയശതമാനം:
99.9

......................

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെക്കാളും വിജയശതമാനം കൂടിയിട്ടുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പരീക്ഷ സുഗമമായി എഴുതാൻ കുട്ടികളെ സജ്ജമാക്കിയ മുഴുവൻ രക്ഷിതാക്കളെയും അദ്ധ്യാപകരെയും അഭിനന്ദിക്കുന്നു

എ.കെ.പ്രസന്നൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.