SignIn
Kerala Kaumudi Online
Friday, 26 April 2024 7.08 AM IST

പെരുന്നാൾ വരെ എല്ലാ ദിവസവും കടകൾ തുറന്നേക്കും; ഇളവുകൾ ആലോചിക്കാൻ അവലോകനയോഗം നാളെ

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാൾ വരെ എല്ലാ ദിവസവും കടകൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗൺ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.

നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നത്. കടകൾ നിർബന്ധപൂർവ്വം തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയ വ്യാപാരികൾ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ജൂലായ് 21ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ നമസ്ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലദ്ധ്യക്ഷന്മാരും സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടി പി ആർ ഇപ്പോഴും പത്തിന് മുകളിൽ തന്നെ തുടരുന്നതാണ് ഇളവുകൾ നൽകുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ട് വലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകുന്ന കാര്യം ഇന്ന് ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്‌തില്ല. ഇളവുകൾ ആലോചിക്കാൻ നാളെ അവലോകനയോഗം ചേരുന്നതിനാലാണ് ഇക്കാര്യത്തിൽ ചർച്ചകൾ നടക്കാത്തതെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BAKRID, KERALA SHOP, UNLOCK, KERALA GOVERNMENT, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.