തിരുവനന്തപുരം: നഗരസഭ നടത്തുന്ന സിക്ക രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും യോഗം മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സർവീസ് സംഘടനകളും, ട്രേഡ് യൂണിയൻ, വ്യാപാരി വ്യവസായി, ഹോട്ടൽ റെസ്റ്റോറന്റ് സംഘടന പ്രതിനിധികളും, പൊതുമരാമത്ത്, ജലസേചനം,കെ.എസ്.ആർ.ടി.സി, റെയിൽവേ എന്നീ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഓഫീസുകളിലെ കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനും എല്ലാ സംഘടനകളും വകുപ്പുകളും സഹകരണം ഉറപ്പു നൽകി. സർവീസ് സംഘടനകൾ ജീവനക്കാരുടെ യോഗങ്ങൾ പ്രത്യേകം വിളിച്ചു ചേർത്ത് ഇക്കാര്യങ്ങൾ വിശദീകരിക്കണം. ഓഫീസുകളിൽ ഒരുദിവസം ഡ്രൈഡേ ആചരിക്കണമെന്ന് മേയർ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി,ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |