SignIn
Kerala Kaumudi Online
Friday, 26 April 2024 8.01 AM IST

ലോക്‌ഡൗൺ ഇളവ്; സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഞായറാഴ്‌ച തുറക്കും

bevco

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ ഞായറാഴ്‌ച തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. പെരുന്നാൾ പ്രമാണിച്ച് ഞായ‌ർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കുക. രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ എ,ബി,സി കാറ്റഗറികളായി തിരിച്ചയിടങ്ങളിൽ പ്രവർത്തിക്കാൻ ഇളവ് ലഭിച്ചിട്ടുണ്ട്. ഡി കാറ്റഗറി ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളുള‌ളതിനാൽ പ്രവർത്തനം ഉണ്ടാകില്ല.

അതേസമയം പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളെക്കുറിച്ച് ചർച്ച ചെയ്യുന്ന കൊവിഡ് അവലോകന യോഗം ഇപ്പോഴും നടക്കുകയാണ്. കടകൾ തുറക്കുന്നതടക്കം കൂടുതൽ ഇളവുകളുണ്ടാകുമോയെന്ന് യോഗശേഷം മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ വ്യാപനത്തിൽ കുറവുണ്ടാകാത്തതിനാൽ അധികം ഇളവുണ്ടാകാനും ഇടയില്ലെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEVCO, SHOPS, TO OPEN, SUNDAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.