SignIn
Kerala Kaumudi Online
Friday, 26 April 2024 9.29 PM IST

മഴ ചതിച്ചാലും ഇനി പവർകട്ട് ഇല്ലാത്ത കേരളം

p

തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ, കേന്ദ്ര ഗ്രിഡിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുതി ഉറപ്പാക്കിയതോടെ 'പവർകട്ട് ഇല്ലാത്ത കേരളം' യാഥാർത്ഥ്യമാകുന്നു. അഭിമാനനേട്ടം നിയമസഭയിൽ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ വർഷം പവർകട്ട് വേണ്ടി വന്നില്ല. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.

കേരളത്തിന് പുറത്തു നിന്ന് 2000 മെഗാവാട്ട് വരെ വൈദ്യുതി സ്വീകരിക്കാൻ ശേഷിയുള്ള തൃശൂർ മാടക്കത്തറ സബ് സ്റ്റേഷൻ പൂർണതോതിൽ സജ്ജമായതോടെയാണ് മഴ ചതിച്ചാലും ‌‌ഡാമുകൾ നിറ‌ഞ്ഞില്ലെങ്കിലും പവർകട്ട് വേണ്ടി വരില്ലെന്ന സുരക്ഷിത നിലയിൽ കേരളം എത്തിയത്. ഇതിനു പുറമേ,മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കാനും കെ.എസ്.ഇ.ബി നടപടികൾ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പൂർത്തിയായ മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷൻ കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമാണ്. ഛത്തീസ്ഗഢിലെ റയ്ഗാർ നിന്ന് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പുകലൂർ നിലയത്തിൽ എത്തിക്കുന്ന വൈദ്യുതിയാണ് ഹൈ വോൾട്ടേജ് ഡയറക്ട് കറണ്ടായി (എച്ച്.വി.ഡി.സി)​ മാടക്കത്തറയിൽ എത്തുന്നത്. രാജ്യത്ത് ആദ്യമായാണ് എച്ച്.വി.ഡി.സിയായി വൈദ്യുതി ഒരു സബ് സ്റ്റേഷനിലെത്തുന്നത്. വോൾട്ടേജ് സോഴ്സ് കൺവർട്ടർ സങ്കേതം ആയതിനാൽ പ്രസരണ നഷ്ടം തീരെ കുറവാണ്.

പവർ കട്ട് വരുന്നതിങ്ങനെ

88 ദശലക്ഷം യൂണിറ്റ്:

വേനൽക്കാല പ്രതിദിന ആവശ്യം

20 ദശലക്ഷം യൂണിറ്റ്:

കേരളത്തിലെ വേനൽക്കാല ഉല്പാദനം

55 ദശലക്ഷം യൂണിറ്റ്:

കേന്ദ്ര ഗ്രിഡിൽ നിന്നും സ്വകാര്യ ഉല്പാദകരിൽ നിന്നും ലഭിക്കുന്നത്

75 ദശലക്ഷം യൂണിറ്റ്: മൊത്തം ലഭ്യമാകുന്നത്

13 ദശലക്ഷം യൂണിറ്റ്: കുറവ്

പവർകട്ട് ഒഴിയുന്നത് ഇങ്ങനെ

10 ദശലക്ഷം യൂണിറ്റ്:

തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽ നിന്ന് കഴിഞ്ഞ വർഷം മുതൽ കൊച്ചിയിൽ എത്തിത്തുടങ്ങി

30 ദശലക്ഷം യൂണിറ്റ്:പുകലൂരിൽനിന്ന് മാടക്കത്തറയിൽ എത്തിക്കാൻ കഴിയും

115 ദശലക്ഷം യൂണിറ്റ്:കേരളത്തിലേത് അടക്കം മൊത്തം ലഭ്യമാവുന്നത്

100 ദശലക്ഷം യൂണിറ്റ് : അടുത്ത അഞ്ചുവർഷം പ്രതീക്ഷിക്കുന്ന പ്രതിദിന വേനൽക്കാല ഉപയോഗം

15 ദശലക്ഷം യൂണിറ്റ്: അധിക ലഭ്യത

ഒരു ലക്ഷം സോളാർ പാനൽ

സൗരോർജ്ജം കുറഞ്ഞ ചെലവിൽ ഉല്പാദിപ്പിക്കുന്ന 'സൗര' പദ്ധതി പ്രകാരം ജനുവരിയിൽ രണ്ടായിരത്തോളം പുരപ്പുറങ്ങളിൽ സാേളാർ പാനൽ സജ്ജമാക്കും. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 2,​62,​000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടുകൾ പരിശോധിച്ച് 43,​000 പേരെ തിരഞ്ഞെടുത്തു. ഒരു ലക്ഷം പുരപ്പുറങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാമെന്നാണ് വൈദ്യുതി വകുപ്പ് കണക്കാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POWERCUT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.