പാരിസ്: കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫൽ ടവർ സന്ദർശകർക്കായി തുറന്നു കൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കാലം ഈഫൽ ഗോപുരം അടച്ചിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നതു കാണാൻ നിരവധി പേരാണ് വെള്ളിയാഴ്ച ഗോപുരത്തിന് മുന്നിലെ ക്യൂവിൽ കാത്തുനിന്നത്.
ടവറിന് ചുവട്ടിലുള്ള കൗണ്ട്ഡൗൺ ക്ലോക്കിൽ സീറോ തെളിഞ്ഞപ്പോൾ സന്ദർശകർ ആഹ്ളാദാരവം മുഴക്കി. ബാൻഡ് മേളം മുഴക്കി ആരവങ്ങളോടെ സന്ദർശകർ ലോകാത്ഭുതം കാണാൻ സാമൂഹ്യ അകലം പാലിച്ച് ഗോപുരത്തിലേക്ക് കടന്നു. ടവർ സന്ദർശിക്കുന്നവർക്ക് ജൂലായ് 21 മുതൽ സർക്കാർ ഹെൽത്ത് പാസ് നിർബന്ധമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |