SignIn
Kerala Kaumudi Online
Friday, 26 April 2024 7.42 PM IST

ആരോഗ്യ രക്ഷക് ഹെൽത്ത് ഇൻഷ്വറൻസുമായി എൽ.ഐ.സി

lic

തിരുവനന്തപുരം: എൽ.ഐ.സിയുടെ 'ആരോഗ്യ രക്ഷക്" ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി വിപണിയിൽ. മറ്റു മെഡി ക്ളെയിം പോളിസികളുള്ളവർക്കും പദ്ധതിയിൽ ചേർന്ന് അധിക ആനുകൂല്യങ്ങൾ നേടാവുന്ന ഫിക്‌സഡ് ബെനഫിറ്റ് പ്ളാനാണിത്. ആശുപത്രിയിൽ കിടന്നുചികിത്സ വേണ്ടിവന്നാൽ 2,500 മുതൽ 10,000 രൂപവരെ പ്രതിദിന ആനുകൂല്യം തിരഞ്ഞെടുക്കാം.

ശസ്‌ത്രക്രിയാ പട്ടികയിലുള്ള 263 ഇനങ്ങൾക്ക് പ്രതിദിന ആനുകൂല്യത്തിന്റെ 20 മുതൽ 100 മടങ്ങുവരെ സർജിക്കൽ ആനുകൂല്യമുണ്ട്. 244 ഇനം മെഡിക്കൽ ഡേ കെയർ നടപടികൾക്ക് പ്രതിദിന ആനുകൂല്യത്തിന്റെ അഞ്ചുമടങ്ങ് തുക അധികം ലഭിക്കും. ഇരുപട്ടികകളിലും പെടാത്തവയ്ക്ക് സർജിക്കൽ ആനുകൂല്യത്തിന്റെ രണ്ടരമടങ്ങ് തുക ലഭിക്കും. 30 ദിവസത്തിലധികം ആശുപത്രിയിൽ ചെലവഴിച്ചാൽ എക്‌സ്‌റ്റൻഡഡ് ബെനഫിറ്റായി പ്രതിദിന ആനുകൂല്യത്തിന്റെ 10 മടങ്ങ് അധികം ലഭിക്കും.

ഡെങ്കി, ന്യുമോണിയ തുടങ്ങിയവയ്ക്ക് ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് തുകയും പ്രതിദിന ആനുകൂല്യത്തുക ഓരോ മൂന്നുവർഷത്തിലും 15 ശതമാനം വർദ്ധിക്കുന്ന ഓട്ടോ സ്‌റ്റെപ്പപ്പും പദ്ധതിക്കുണ്ട്. മൂന്നു വർഷത്തിലൊരിക്കൽ ഹെൽത്ത് ചെക്കപ്പ് ആനുകൂല്യവുമുണ്ട്. ഇൻഷ്വർ ചെയ്‌ത വ്യക്തിയുടെ കുടുംബത്തിനും മാതാപിതാക്കൾക്കും ഒറ്റ പോളിസിയുടെ സംരക്ഷണം ലഭിക്കും. പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് പ്രീമിയം അടയ്ക്കാതെ തന്നെ 15 വർഷം മെഡിക്കൽ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. ടേം റൈഡർ, അപകട ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ഈ പ്ളാനിൽ കൂട്ടിച്ചേർക്കാം.

18 മുതൽ 65 വയസുവരെയുള്ളവർക്ക് (പ്രിൻസിപ്പൽ ഇൻഷേർഡ്/ജീവിതപങ്കാളി/മാതാപിതാക്കൾ) പ്ളാനിൽ ചേരാം. 91 ദിവസം മുതൽ 20 വയസുവരെയുള്ള കുട്ടികളെയും ഉൾപ്പെടാം. കവർ പീരീഡ് മുതിർന്നവർക്ക് 80 വയസുവരെയും കുട്ടികൾക്ക് 25 വയസുവരെയും കിട്ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LIC, AROGYA RAKSHAK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.