ചേർത്തല: 11-ാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത കണ്ടിജന്റ് ജീവനക്കാരുടെ ശമ്പളവർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ചേർത്തല നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജി. വിശ്വംഭരൻനായർ ഉദ്ഘാടനം ചെയ്തു. ബി. ഭാസി, ബി.ഫൈസൽ, ബാബു മുള്ളൻചിറ,ബി. ഷിബി, വി. ദിനേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |