കൊച്ചി: കേന്ദ്രം ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ കലൂരിലെ റിസർവ് ബാങ്കിന് മുമ്പിൽ 26ന് ധർണ സംഘടിപ്പിക്കും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കുന്ന ദിവസം രാവിലെ 10ന് നടത്തുന്ന ധർണ ജസ്റ്റിസ് പി.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. അനു ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി., അഡ്വ. വി.കെ.ബീരാൻ, പ്രൊഫ. അരവിന്ദാക്ഷൻ, പി.സി. ചാക്കോ, പി. രാജു, ജോൺ ഫെർണാണ്ടസ്, ജെ. സുധാകരൻ, ടി.പി.അബ്ദുൽ അസീസ്, ഫാ. പോൾ തേലക്കാട്ട്, വി.എച്ച്. അലിയാർ മൗലവി, പി.പി. കോയ കൽപ്പേനി, കോമളം കോയ, കുമ്പളം രവി തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |